• അടിക്കുറിപ്പുകൾ

“അനേകം നിരൂപകർ തങ്ങളുടേതായ രീതിയിൽ സാഹിത്യകൃതികളുടെ സ്ഥാനനിർണ്ണയവും സ്ഥാനനിർണ്ണയത്തിന്റെ കാര്യകാരണങ്ങളുടെ പ്രതിപാദനവും നിർവഹിക്കുന്നതാണ് നിരൂപണം. ഇതുതന്നെ നിരൂപകരുടെ അംഗീകാരം അല്ലെങ്കിൽ ക്രിട്ടിക്കൽ അക്ലൈം. മലയാളത്തിൽ ക്രിട്ടിക്കൽ അക്ലൈം എന്നൊന്നില്ല എന്നാണ് എന്റെ തോന്നൽ. അതിന്റെ സ്ഥാനത്ത് ഉള്ളത് ‘ മികച്ച കൃതി, മികച്ച കൃതി’  എന്ന വായനക്കാരുടെ അഭിപ്രായപ്രകടനങ്ങളാണ്. അതുപോരാ, അഭിപ്രായത്തിന്റെ അടിസ്ഥാനങ്ങൾ കൂടി വേണം. മികച്ച കൃതി എന്ന് ഒരു വലിയ വിഭാഗം പറയുമ്പോൾ എന്തായിരിക്കും അതിന്റെ മികവിന്റെ ആധാരം എന്ന് കണ്ടെത്താൻ ഞാൻ സ്വന്തം നിലയ്ക്ക് ഒരു ശ്രമം നടത്തിനോക്കുന്നു. എത്ര ശ്രമിച്ചിട്ടും മികവ് എന്ന് പറയാൻ കഴിയുന്നതൊന്നും കാണാൻ കഴിയാതെ വരുമ്പോൾ മികച്ചതെന്നു പറയാൻ അതിൽ ഒന്നുമില്ല എന്ന് ഞാൻ തുറന്നുപറയുന്നു. ( പുസ്തകത്തിന്റെ ആമുഖത്തിൽനിന്ന്) നിശിതമായ നിരീക്ഷണങ്ങൾകൊണ്ട് സമ്പന്നമാണ് അടിക്കുറിപ്പുകളിലെ ലേഖനങ്ങളെല്ലാം. പുസ്തകങ്ങളുടെ കടലിൽ ആഴങ്ങൾ തേടിപ്പോകുന്ന മുങ്ങിക്കപ്പലുകളാണവ. മലയാളസാഹിത്യത്തിൽ വലിയ തുടർചർച്ചകൾക്ക് വഴിവയ്ക്കുന്ന ഈടുറ്റ പുസ്തകം.

Write a review

Note: HTML is not translated!
    Bad           Good

അടിക്കുറിപ്പുകൾ

  • Publisher: Logos Books
  • Product Code: LBS808
  • Availability: In Stock
  • Viewed : 282 times
  • Rs.220.00


Tags: നിരൂപണം